പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...

പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...
Jan 26, 2026 09:19 PM | By PointViews Editor

വെള്ളാപ്പള്ളി നടേശൻ മുൻപൊരിക്കൽ പറഞ്ഞത് ഏത് പട്ടിക്ക് വേണം പത്മഭൂഷനൊക്കെ എന്നാണ്. കാശ് കൊടുത്താണ് പത്മഭൂഷൻ  വാങ്ങുന്നതെന്നുമൊക്കെയാണ്. പിന്നെ, പത്മ പുരസ്കാരത്തെ 'സാമാനം' എന്ന പദം കൊണ്ടാണ് നടേശൻ വിശേഷിപ്പിച്ചതും. കുറ്റം പറയരുതല്ലോ, നടേശൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ, പട്ടിക്ക് പോലും വേണ്ടാത്ത ആ സാമാനം നടേശന് ഇപ്പോൾ കിട്ടിയിട്ടുണ്ട്. നടേശൻ അന്തസ്സുള്ളവനായിരുന്നു എങ്കിൽ വേണ്ടെന്ന് പറയുമെന്ന് മലയാളി കരുതി. പക്ഷെ നടേശന് പട്ടിയോളം മാന്യത ഇല്ലാത്തതുകൊണ്ടാകാം ആ സാമാനം വാങ്ങുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അവിടം വരെ എല്ലാം കറക്ടാണ്. നായായും നരിയായും ഒക്കെ ജീവിക്കാനും ജീവിക്കാതിരിക്കാനും നടേശന് സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ജീവിക്കുമ്പോൾ പട്ടിക്ക് പോലും വേണ്ടാത്ത സാമാനങ്ങൾ വില കൊടുത്ത് വാങ്ങാനും നടേശന് അവകാശമുണ്ട്. പക്ഷെ പട്ടിക്ക് പോലും വേണ്ടാത്ത സാമാനങ്ങൾ സമുദായത്തിന് സമർപ്പിച്ചത് മാത്രം ശരിയായില്ല എന്നാണ് ഗുരുധർമവാദികൾ പറയുന്നത്. കാരണം ശ്രീനാരായണ ഗുരു ഗാന്ധിജിക്കൊപ്പം ജീവിച്ച മഹാനാണ്. അങ്ങനൊരു മഹാ മനുഷ്യനെ നടേശൻ്റെ ഭാഷയിൽ സാമനമെന്നൊക്കെ പറഞ്ഞ സാധനം വാങ്ങി സമ്മാനിച്ച് നടേശൻ തന്നെ നടത്തുന്ന കളി അംഗീകരിക്കാൻ സാമാന്യബോധമുള്ള മലയാളിക്കും ഗുരുധർമബോധമുള്ള സമുദായത്തിനും ബുദ്ധിമുട്ടുണ്ട്. മൈക്രോ ഫിനാൻസ് തട്ടിപ്പുകാർക്കൊക്കെ പട്ടിയുടെ വില പോലും നൽകാത്ത കേരളം നടേശന് കിട്ടുന്ന സാമാനം അത്ര മഹത്തരമായി തോന്നുന്നില്ല എന്നതാണ് വാസ്തവം.

ഏതായാലും നടേശൻ പറഞ്ഞ ആ സാമാനം നടേശൻ വിലകൊടുത്ത് വാങ്ങിയതാണ് എന്നത് ഉറപ്പാണ് . അല്ലെങ്കിൽ നടേശൻ പറയട്ടെ ആ സാമാനം ഫ്രീ ആയി കിട്ടാൻ എന്ത് യോഗ്യതയാണ് നടേശനുള്ളതെന്ന് . നടേശൻ്റെ രാഷ്ട്രീയ പിമ്പ് കളിക്ക് കിട്ടിയ പ്രതിഫലമാണ് പട്ടിക്ക് പോലും വേണ്ടാത്ത ആ സാമാനമെന്ന് പറഞ്ഞാൽ നടേശൻ നിഷേധിക്കുമോ? എന്താണ് നടേശൻ്റെ രാഷ്ട്രീയം? നടേശൻ്റെ സമുദായത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ചവരെ കണ്ടെത്തി കോർത്തിണക്കി ആദ്യം മുഴുവനോടെ സിപിഎമ്മിന് സമർപ്പിച്ചു. കൂടെ നിന്ന ആ രാഷ്ട്രീയതിമിര രോഗികൾക്കായി മൈക്രോ ഫിനാൻസിൻ്റെ പേരിൽ കളികൾ നടത്തി കുടുക്കിയിട്ടു. സിപിഎം ന് ബലം നഷ്ടപ്പെടുന്നതായി കണ്ടതോടെ തങ്ങളുടെ സമുദായ ശത്രുക്കളായിരുന്ന സനാതന ക്കാരുമായി രാഷ്ട്രീയ രഹസ്യ ബന്ധവും പ്രത്യക്ഷത്തിൽ സമുദായ ലേബലൊട്ടിച്ച ഭക്തി ബന്ധവും നടത്തി. സിപിഎമ്മിനും ബിജെ പി ക്കും ഇടയിൽ കടത്തുവള്ളമായി നടേശൻ നിൽപ്പ് തുടങ്ങിയിട്ട് 15 കൊല്ലമായി. ഈ പതിനഞ്ച് വർഷത്തിനിടയിൽ ധർമ്മസ്ഥാപനത്തിൻ്റെ മറവിൽ നടേശൻ കൂട്ടിക്കൂട്ടാത്ത അധർമങ്ങൾ ഇല്ല. കേരളം കണ്ട നല്ല ഒന്നാം തരം വർഗീയ സാമുദായിക കൂട്ടിക്കൊടുപ്പുകാരിൽ രണ്ടാമനാണ് നടേശൻ. ഒന്നാം സ്ഥാനം നടേശൻ്റെ തന്നെ എതിർകക്ഷി സമുദായത്തിനുള്ളതാണ്, അതിൻ്റെ നേതൃത്വത്തിനുള്ളതാണ്. നടേശൻ്റെ പുഴുത്തു നാറിയ വർഗീയ നാവ് വിഷം ചീറ്റാത്ത ദിനങ്ങളില്ലാതായി. ആ വിഷം വാരിയെടുത്ത് ബി ജെ പിക്ക് സമർപ്പിച്ച വകയിലുള്ളതാണ് നടേശന് ഇപ്പോൾ കിട്ടിയ സാമാനം. ഈ സാമാനം നടേശന് കൊടുക്കണമെന്ന് പറഞ്ഞതാകട്ടെ കേരളത്തിൻ്റെ സകല ഗതികേടിൻ്റെയും മുലകാരണമായ കാരണഭൂതവും. എന്നാൽ നടേശാ, താങ്കൾ സാമാനം വാങ്ങും മുൻപ് തന്നെ ചിലത് ഓർമിപ്പിക്കാതിരുന്നാൽ ശരിയാവില്ല. വൈക്കം ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിന് പുറത്തുകൂടി ക്രിസ്ത്യാനിക്കും നായർക്കും മുസൽമാനും നടക്കാൻ കഴിയുന്ന കാലത്ത്, നടേശാ, താങ്കളുടെ സമുദായത്തിന് ആ വഴിക്കു കൂടി നടക്കാൻ പാടില്ലായിരുന്നു എന്നായിരുന്നു മനുസ്മൃതി പഠിപ്പിച്ച സനാതന ധർമം.


സവർണരെന്നും അവർണരെന്നും സമൂഹത്തെ രണ്ടായി തിരിച്ച ശേഷം സവർണരിലെ നാലാം ഇനമായ ശൂദ്രരിൽ നിന്ന് 24 അടി മുതൽ 36 അടി വരെ അകലെ നിൽക്കണമായിരുന്നു അവർണരെന്ന് സനാതന ധർമം ചാപ്പ കുത്തിയ നടേശൻ്റെ പൂർവികർക്കെന്ന് ചരിത്രം പറയുന്നത് നടേശൻ ഓർക്കണം. അധികം കാലം മുൻപല്ല നടേശാ അത്. നടേശൻ്റെ അഛൻ കേശവൻ മുതലാളി ഈഴവ മുതലാളിയായി ജീവിച്ച കാലത്താണ് നടേശാ അതൊക്കെ ഈ നാട്ടിൽ നിലനിന്നിരുന്നത്. ആ കേശവൻ മുതലാളി ധനിക പ്രമാണിയായി വാഴുമ്പോഴും വൈക്കം ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിന് പുറത്തുള്ള പൊതു വഴിയിൽ നിന്ന് 24 അടി അകലെ കൂടി വേണമായിരുന്നു അദ്ദേഹത്തിന് നടക്കാൻ. വെള്ളാപ്പള്ളി നടേശൻ ജനിക്കുന്നതിന് കൃത്യം 13 വർഷം മുൻപ് അതായത് 1924 മാർച്ച് 30 ന് ആണ് വൈക്കം മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഈഴവനും അവർണന്നും സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. ആ സമരം സംഘടിപ്പിച്ചത് നടേശാ, താങ്കളുടെ അഛൻ കേശവൻ മുതലാളിയോ, ആർഎസ്എസ് ഒ സനാതന ധർമക്കാരോ അല്ല, കോൺഗ്രസ് അതായത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആ ചരിത്ര യാഥാർത്ഥ്യത്തെ ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ഉണ്ടാക്കുന്ന അടിമ ചന്തയിലിരുന്നു കൊടുത്തതിൻ്റെ വിലയാണ് നടേശാ താങ്കൾ ഇളിച്ചു നിന്ന് വാങ്ങാൻ പോകുന്ന താങ്കളുടെ ഭാഷയിലുള്ള ആ സാമാനം. ചരിത്രം ഇങ്ങനെ -

1917 സെപ്തംബർ 27ന് തിരുനൽ‌വേലി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ടി.കെ. മാധവൻ തിരുവിതാംകൂറിലെ ഈഴവ സമുദായത്തിന്റെ അവസ്ഥ ഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തി. സത്യാഗ്രഹത്തിൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും ഇടപെടൽ സാദ്ധ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.കെ. മാധവനാണ്. ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് ഘടകത്തിന് എഴുതാമെന്ന് ഗാന്ധി സമ്മതിച്ചു. 1923 ഡിസംബറിൽ മൗലന മുഹമ്മദ് അലി അദ്ധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിലും ടി.കെ. മാധവൻ, സർദാർ കെ.എം.പണിക്കർ, കെ.പി. കേശവമേനോൻ എന്നിവരോടൊപ്പം പങ്കെടുത്തു. മാധവന്റെ ശ്രമഫലമായി കോൺഗ്രസ് പ്രമേയം ഈ പ്രശ്നം പ്രത്യേകം പരിഗണിക്കുകയും അത് കൈകാര്യം ചെയ്യാൻ സംസ്ഥാന കോൺഗ്രസ് ഘടകത്തെ അധികാരപ്പെടുത്തുകയും ചെയ്തു.അതേ തുടർന്ന് കേരള സംസ്ഥാന കോൺഗ്രസ് സമിതി, 1924 ജനുവരി 24-ൻ എറണാകുളത്ത് സമ്മേളിച്ച് കെ.വേലപ്പന്റെ അദ്ധ്യക്ഷതയിൽ ഒരു അസ്പർശ്യതാ നിർമ്മാർജ്ജന സമിതിക്ക് രൂപം കൊടുത്തു. ടി.കെ. മാധവൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരി, ടി.ആർ. കൃഷ്ണസ്വാമി അയ്യർ, കെ. വേലായുധ മേനോൻ, എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ. ടി.കെ. മാധവൻ അദ്ധ്യക്ഷനായി ഒരു പ്രചാരണ സമിതിക്കും രൂപം കൊടുത്തു. സമിതികളിലെ അംഗങ്ങൾ 1924 ഫെബ്രുവരി 28-ന് വൈക്കത്തെത്തി ഒരു വലിയ പൊതു സമ്മേളനം നടത്തി.[8] സമ്മേളനത്തിൽ മാധവൻ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയോട്, അവർണ്ണവിഭാഗങ്ങളെ ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുനിരത്തുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ടുള്ള ഫലകങ്ങൾ എടുത്തുമാറ്റാൻ ആവശ്യപ്പെട്ടു. എന്നാൽ നിരോധിക്കപ്പെട്ട വഴികളിലൂടെ അവർണ്ണരുടെ ഒരു ജാഥ നയിക്കാനാണ് സമിതി തീരുമാനിച്ചത്.

ജാഥ നടത്താനുള്ള തീരുമാനം അറിഞ്ഞപ്പോൾ സവർണ്ണ നേതാക്കളിൽ ചിലർ മജിസ്ട്രേട്ട്, പോലീസ് ഇൻസ്പെക്ടർ ‍, തഹസീൽദാർ എന്നിവർക്കൊപ്പം കോൺഗ്രസ് നേതാക്കളെ അവരുടെ താവളത്തിലെത്തി കണ്ടു. ഇണ്ടന്തുരുത്ത് നീലകണ്ഠൻ നമ്പ്യാതിരി ആയിരുന്നു അവരുടെ നേതാവ്. ജാഥ കുറേ ദിവസം കഴിഞ്ഞായാൽ അനുവദിക്കാമെന്നും ഉടനേ അത് നടത്തുന്നത് സാമുദായിക സൗഹാർദ്ദം തകർക്കാൻ ഇടയാക്കുമെന്നും അവർ വാദിച്ചു. ഈ ആവശ്യത്തിന് വഴങ്ങി, കോൺഗ്രസ് ജാഥയുടെ തിയതി 1924 മാർച്ച് 30 എന്ന് നിശ്ചയിച്ചു. അതിനിടെ അയിത്തം കാലങ്ങളായി നിലനിന്നു വരുന്ന ഒരാചാരമാണെന്നു വാദിച്ച സവർണ്ണർ, അത് സംരക്ഷിക്കാനുള്ള 'കടമ' നിർവഹിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചു. ഈ ആചാരത്തെ തകർക്കാൻ കോൺഗ്രസ്സ് ഒരു പ്രക്ഷോഭത്തിലൂടെ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. പിന്നീട്, മജിസ്ട്രേട്ട്, വർഗ്ഗീയ കലഹം ഒഴിവാക്കാനെന്ന ന്യായം പറഞ്ഞ്, ജാഥക്കെതിരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതോടെ അസ്പർശ്യതാ നിർമ്മാർജ്ജന സമിതിയും അടവ് മാറ്റി, ജാഥക്ക് പകരം എല്ലാ ദിവസവും, വിഭിന്ന ജാതിക്കാരായ മൂന്നു പേരുടെ ഒരു സംഘത്തെ വിലക്കുള്ള വഴികളിലേക്ക് അയക്കാൻ തീരുമാനിച്ചു. ആദ്യ ദിവസം പുലയനയ കുഞ്ഞാപ്പിയും ഈഴവനായ ബാഹുലേയനും നായരായ ഗോവിന്ദപ്പണിക്കരുമാണ് പോയത്. ഈ കാര്യപരിപാടിയുടെ കേന്ദ്രമായിരിക്കാൻ, ക്ഷേത്രത്തിൽ നിന്ന് ഒരു ഫർലോങ്ങ് മാത്രം അകലെ ഒരു സത്യാഗ്രഹാശ്രമവും സ്ഥാപിതമായി.

ആദ്യസംഘം സത്യഗ്രഹികളായി തെരഞ്ഞെടുക്കപ്പെട്ടത്, പുലയ, ഈഴവ, നായർ സമുദായങ്ങളിൽ നിന്നുള്ള കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവരായിരുന്നു. -ദിവസവും എല്ലാവരും ഒന്നിച്ച് നടന്ന് നിരോധനഫലകത്തിന് അൻപത് അടി അകലെ വരെ ചെന്ന ശേഷം അവിടന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരെ മാത്രം മുന്നോട്ട് അയക്കുകയായിരുന്നു ചെയ്തിരുന്നത്. പോലീസ് അവരെ തടഞ്ഞുനിർ‍ത്തി ജാതി ചോദിച്ച ശേഷം സവർ‍ണ്ണനു മാത്രമേ മുന്നോട്ടു പോകാൻ അനുവാദമുള്ളു എന്നു പറയുന്നതിന് മറുപടിയായി, അവർണ്ണരായ മറ്റുരണ്ടുപേർക്കൊപ്പമേ താൻ മുന്നോട്ടു പോവുകയുള്ളെന്ന് സവർണ്ണ സമുദായത്തിൽ‌പെട്ട സത്യാഗ്രഹി മറുപടി പറയുകയും ഇത് മൂവരുടേയും അറസ്റ്റിലും ജയിൽശിക്ഷയിലും കലാശിക്കുകയും ചെയ്തിരുന്നു. വൈകുന്നേരങ്ങളിൽ അറസ്റ്റിലും ജയിൽശിക്ഷയിലും പ്രതിഷേധിച്ച് പൊതുസമ്മേളനവും സംഘടിക്കപ്പെട്ടു. എല്ലാ ദിവസവും ഈ നടപടിക്രമങ്ങൾ ആവർത്തിക്കപ്പെട്ടു. ഇടക്ക് സവർണ്ണനേതൃത്വവുമായി ചർച്ച വഴി ഒത്തുതീർപ്പ് സാധ്യമാകുമെന്ന പ്രതീക്ഷയിൽ ഏപ്രിൽ 5-6 തിയതികളിൽ സത്യാഗ്രഹം നിർത്തിവച്ചു. എന്നാൽ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സത്യാഗ്രഹം പുനരാരംഭിച്ചു. ഏപ്രിൽ 7-ന് ടി.കെ. മാധവനും, സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അദ്ധ്യക്ഷൻ കെ.പി. കേശവമേനോനും സത്യാഗ്രഹത്തിൽ അറസ്റ്റ് വരിച്ചു. പിന്നീട് അവരെ വിട്ടയച്ചു. അതുവരെ അറസ്റ്റ് ചെയ്തിരുന്നവരെയൊക്കെ, തിരുവിതാംകൂർ മഹാരാജവ് ശ്രീ മൂലം തിരുനാൾ മരിച്ചപ്പോൾ വിട്ടയച്ചു.

ഏപ്രിൽ 10 വരെ സമരം ഈ മട്ടിൽ തുടർന്നു. അന്ന് സർക്കാർ അടവ് മാറ്റി. സത്യാഗ്രഹികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം, വഴിയിൽ ബാരിക്കേഡുകൾ ഉയർത്തി നിരോധിക്കപ്പെട്ട റോഡുകളിൽ അവർ പ്രവേശിക്കുന്നത് തടയുക എന്നതായി പുതിയ നയം. ഇതിനോട് സത്യാഗ്രഹികൾ പ്രതികരിച്ചത് നിരാഹാരം അനുഷ്ടിച്ചു കൊണ്ടാണ്. എന്നാൽ ഈ സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ടിക്കുന്നതിന് ഗാന്ധി അനുകൂലമല്ലായിരുന്നു. സത്യാഗ്രഹികളെ അറസ്റ്റ് ചെയ്യാതെ സമരത്തെ നേരിടാനുള്ള ശ്രമം ഫലിക്കാതെ വന്നപ്പോൾ സർക്കാർ മർദ്ദനമുറ സ്വീകരിച്ചതായും സത്യാഗ്രഹത്തെ തകർക്കാൻ പോലീസ് യാഥാസ്ഥിതികരുമായി സഹകരിക്കുന്നതായും സത്യാഗ്രഹികൾ ആരോപിച്ചു. ക്രമേണ നിയന്ത്രണം സവർ‍ണ്ണ നേതൃത്വത്തിന് വിട്ടിട്ട് പോലീസ് ദൃക്സാക്ഷികളുടെ നിലയിലായെന്നും അവർ ആരോപിച്ചു. സത്യാഗ്രഹത്തിന്റെ ആരംഭഘട്ടത്തിൽ രാജാവായിരുന്ന ശ്രീ മൂലം തിരുനാളും, ദിവാൻ ബഹദൂർ ടി. രാഘവയ്യായും യാഥാസ്ഥിതികരെ പിന്തുണക്കുന്നതായി സത്യാഗ്രഹികൾ കരുതി.

സത്യാഗ്രഹത്തെ വിമർശിച്ച് സവർണ്ണരിൽ ചിലർ ഗാന്ധിക്ക് കത്തുകളയച്ചു. വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ളത്, സ്വകാര്യ വഴികളാണെന്നും അതിനാൽ, നടപ്പവകാശം ആവശ്യപ്പെടുന്നതിന് ന്യായമില്ലെന്നും ഒക്കെ ആയിരുന്നു ഈ കത്തുകളെഴുതിയവർ വാദിച്ചത്.

നടേശാ, 603 ദിവസം നീണ്ടുനിന്ന ആ സമരത്തിന് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും പിന്തുണച്ചപ്പോൾ ആ സമരത്തിൽ പങ്കെടുത്തു ജയിലിൽ പോയവരിൽ ക്രിസ്ത്യാനിയും പുലയനും പറയനും സവർണനായരും വരെ ഉണ്ടായിരുന്നു. അതിൽ ക്രിസ്താനിക്കും നായർക്കും വൈക്കം ക്ഷേത്രത്തിൻ്റെ ചുറ്റുമതിലിന് പുറത്തെ വഴിയിലൂടെ നടക്കുന്നതിന് അന്നും അതിന് മുൻപും വിലക്കില്ലായിരുന്നു നടേശാ. ഈഴവന് വഴി നടക്കാൻ സ്വാതന്ത്ര്യമുണ്ടാക്കാൻ വേണ്ടിയാണ് നായരും നസ്രാണിയും കോൺഗ്രസും കൂടി വൈക്കത്ത് സത്യാഗ്രഹം നടത്തിയത് നടേശാ. അപ്പോഴും കേശവൻ മുതലാളി 24 അടി അകലെ നടുവ് വളച്ചു നിന്ന് ഓമ്പ്രാ പറഞ്ഞ് നമസ്കാരത്തിൽ ആയിരുന്നു. ചരിത്രം തീർന്നില്ല നടേശാ , പുറത്തേ നടവഴിയിൽ കൂടി നടക്കാൻ അനുമതിയില്ലാത്ത ആ ക്ഷേത്രത്തിൽ കയറി തൊഴാനുള്ള അവകാശവും കൂടി ഈഴവനടക്കമുള്ള സനാതന ക്കാർ പറയുന്ന അവർണ്ണർക്ക് വാങ്ങിക്കൊടുത്തിട്ടാണ് ആ സമരം അവസാനിച്ചത്. സ്വന്തം പാരമ്പര്യ ചരിത്രമെങ്കിലും പഠിച്ചിട്ടു വേണ്ടേ നടേശാ ഓടി നടന്ന് മാന്താൻ.

അതിനൊക്കെ ശേഷം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി നടേശാ. 1947 ആഗസ്റ്റ് 15 ന് . അന്നേരം നടേശന് പ്രായം വെറും 10 വയസ്സ്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി. 58 വയസായിരുന്നു നെഹ്റുവിന്. ആ നെഹ്റു ഒരു നിരീശ്വരവാദിയായിരുന്നു നടേശാ. അങ്ങനെയുള്ള ആ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആണ് ഇന്ത്യയ്ക്ക് ഭരണഘടന തയാറാക്കിയത്. ആ ഭരണഘടന പ്രകാരമാണ് നടേശാ താങ്കൾ സമുദായത്തിൻ്റെ പേര് പറഞ്ഞ് അഹങ്കരിച്ചും മറ്റുള്ളവരെ അവഹേളിച്ചും നമ്പൂരിയിൽ നിന്നും നായരിൽ നിന്നും 24 അടി ദൂരത്തിന് പകരം ഒരടി പോലും അകലമില്ലാതെ നിൽക്കാൻ സാധിക്കും വിധമായി ഇന്ത്യ വളർന്നത്. നായാടി വരെ എന്നൊക്കെ താങ്കൾ ഗീർവാണം വിടാറുണ്ടല്ലോ? താങ്കളിപ്പോൾ നായാടി യിൽ നിന്ന് എത്ര ദൂരെയാണ് ഉള്ളതെന്ന് ഒന്ന് വ്യക്തമാക്ക് നടേശാ.

ചോദ്യങ്ങൾ അവസാനിക്കില്ല നടേശാ, താങ്കൾ പണ്ട് പട്ടിക്ക് പോലും വേണ്ടാത്ത സാമാനം എന്ന് പറഞ്ഞ് പുഛിച്ച പത്മ പുരസ്കാരം എന്ന ഏർപ്പാട് തുടങ്ങിയതും മഹാനായ നെഹ്റു രാജ്യം ഭരിക്കുമ്പോൾ കോൺഗ്രസ് സർക്കാരാണ്. 1952 മെയ് 2 നാണ് പത്മ പുരസ്കാരങ്ങൾക്ക് തുടക്കം. സാമൂഹിക സാംസ്കാരിക രംഗത്ത് മാതൃകാപരവും സാമൂഹിക നവോത്ഥാനത്തിന് ചേർന്ന വിധവും മികച്ച പ്രവർത്തനം നടത്തുന്ന പൗരൻമാർക്ക് നൽകുന്ന ബഹുമതിയാണ് പത്മ പുരസ്കാരങ്ങൾ. അത് ആരംഭിച്ചതും നെഹ്റു പ്രധാനമന്ത്രി ആയിരിക്കുമ്പോൾ ആണ്. കോൺഗ്രസ് സർക്കാരാണ് നടപ്പിലാക്കിയത്. ശരിക്കും നടേശാ, താങ്കൾക്ക് ഏത് വകയിലാണ് പത്മഭൂഷൺ കിട്ടിയതെന്ന് വ്യക്തമാക്കാമോ? ആരാണ് ശുപാർശ ചെയ്തതെന്നും. സനാതന ചാതുർവർണ്യ സവർണ അവർണ അയിത്ത അടിമത്ത വ്യവസ്ഥിതിയെ മനുഷ്യാവകാശ ബോധ്യത്തോടെ തച്ചുതകർത്ത നവോത്ഥാന വ്യവസ്ഥിതിയെ , മാനഭംഗപ്പെടുത്തി പഴയ 24 അടിയകലെ നിൽക്കുന്ന ഒരു ചരിത്ര ബോധ്യമില്ലാത്ത സമൂഹ സൃഷ്ടിക്കായി താങ്കൾ നടത്തിയ കൂട്ടിക്കൊടുപ്പിനുള്ള സമ്മാനമാണ് താങ്കൾക്ക് കിട്ടുന്ന ആ സാമാനം എന്നുറപ്പ്. പട്ടിക്ക് പോലും വേണ്ടാത്ത സാമാനമെന്ന് താങ്കൾ തന്നെ പറഞ്ഞ പുരസ്കാരം ഉളുപ്പില്ലാതെ ഏറ്റുവാങ്ങി സാക്ഷാൽ ശ്രീനാരായണ ഗുരുവിന് സമർപ്പിക്കുമ്പോൾ കളങ്കിതമാകുന്നത് സമുദായം മാത്രമല്ല നടേശാ, സനാതന ചാതുർവർണ്യത്തിനെതിരെ കണ്ണാടി പ്രതിഷ്ഠ നടത്തി മനുഷ്യൻ്റെ മുഖത്തെ ദൈവത്തിൻ്റെ മുഖമാക്കി മാറ്റിയ സാക്ഷാൽ ശ്രീനാരായണ ഗുരുവിനെ കൂടിയാണ് താങ്കൾ അവഹേളിച്ചത്. പട്ടിക്ക് വേണ്ടാത്ത സാമാനമെന്ന് താൻ പറഞ്ഞ സാമാനങ്ങൾ സമർപ്പിക്കാൻ ഉള്ളയിടമാണോ ഗുരുസന്നിധാനമെന്ന് ചോദിക്കേണ്ടത് സമുദായമാണ്. കാരണം സിപിഎമ്മിനും ബിജെപി ക്കും രാഷ്ട്രീയ മാമാ പണി ചെയ്യുന്ന വകയിൽ മാത്രം നടേശന് കിട്ടുന്ന ഈ പുരസ്കാരം ഗുരുവിന് സമർപ്പിക്കുമ്പോൾ ഗുരുവെന്ന നവോത്ഥാന നായകന് നടേശൻ അപമാനമാണ് സമ്മാനിക്കുന്നത്. മുൻപ് നിരവധി മഹാൻമാരായ മനുഷ്യസ്നേഹികൾ കൈ നീട്ടി സ്വാഭിമാനം ഏറ്റുവാങ്ങിയ പത്മ പുരസ്കാരത്തെയും അത് നേടിയവരേയും അവഹേളിച്ച നടേശന് തന്നെ അതേ പുരസ്കാരം നൽകിയ ബിജെപി സർക്കാർ നടേശനെ നന്നായി ട്രോളി എന്ന് പറയുന്നതാകും ശരി. സനാതന വാദികൾ നയിക്കുന്ന കേന്ദ്ര സർക്കാർ നടേശന് നൽകുന്ന പത്മ പുരസ്കാരം നടേശൻ പണ്ടാപുരസ്കാരത്തെ കുറിച്ച് പറഞ്ഞ നിലവാരത്തിലാണെങ്കിൽ ഹേ സമുദായമേ മോദി നിങ്ങൾക്ക് കൽപ്പിക്കുന്ന വില എന്താണെന്ന് നിങ്ങൾ ചിന്തിക്കുക. ശ്രീനാരായണീയർ കോൺഗ്രസ് പാരമ്പര്യത്തിൽ തലയുയർത്തിപ്പിടിച്ചു വളർന്ന സമുദായമാണ്. അവിടെ നിന്ന് നിങ്ങളെ ആദ്യം സിപിഎമ്മിൻ്റെ തൊഴുത്തിൽ ചാണകം വാരാനും മുറ്റം അടിച്ചു വാരാനും വിട്ടതാരാണ്. അവിടെ നിന്നഴിച്ചു കൊണ്ടുപോയി സനാതന അടിമച്ചന്തയിൽ വച്ചതാരാണ്? ആ അടിമക്കച്ചവടത്തിലെ കങ്കാണിക്ക് കിട്ടിയതാണ് ഈ താമര. സമുദായം പ്രതികരിക്കുക തന്നെ വേണം.

When Vellappally Natesan pays for things that even a dog doesn't need...

Related Stories
നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

Feb 1, 2026 10:25 PM

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ...

Read More >>
കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം അറിയുന്നില്ല.

Jan 19, 2026 11:30 AM

കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം അറിയുന്നില്ല.

കോഴിക്ക് 200 കടന്നു, ബിരിയാണി 250 ലേക്ക്.വിജയൻ മാത്രം...

Read More >>
എന്ത് കിട്ടും? അത് പറയില്ല. എങ്കിലും 11 (1) നോട്ടിഫിക്കേഷൻ പരസ്യവും പ്രസിദ്ധീകരിച്ചു. സാമൂഹികാഘാത പഠനം നടത്തിയ കൺസൾട്ടൻസിക്ക് തുകയും പൂർണ്ണമായി നൽകിയിട്ടില്ല

Jan 14, 2026 01:06 AM

എന്ത് കിട്ടും? അത് പറയില്ല. എങ്കിലും 11 (1) നോട്ടിഫിക്കേഷൻ പരസ്യവും പ്രസിദ്ധീകരിച്ചു. സാമൂഹികാഘാത പഠനം നടത്തിയ കൺസൾട്ടൻസിക്ക് തുകയും പൂർണ്ണമായി നൽകിയിട്ടില്ല

എന്ത് കിട്ടും? അത് പറയില്ല. എങ്കിലും 11 (1) നോട്ടിഫിക്കേഷൻ പരസ്യവും പ്രസിദ്ധീകരിച്ചു. സാമൂഹികാഘാത പഠനം നടത്തിയ കൺസൾട്ടൻസിക്ക് തുകയും പൂർണ്ണമായി...

Read More >>
ബ്രിട്ടാസ് വെറും മറ. ഡോ. ശിവദാസനെ പേരാവൂരിലിറക്കും. സണ്ണി ജോസഫിനെ നേരിടാൻ ഡൽഹിയിൽ സിപിഎം - ബിജെപി പാലമൊരുങ്ങുന്നു

Jan 13, 2026 11:34 AM

ബ്രിട്ടാസ് വെറും മറ. ഡോ. ശിവദാസനെ പേരാവൂരിലിറക്കും. സണ്ണി ജോസഫിനെ നേരിടാൻ ഡൽഹിയിൽ സിപിഎം - ബിജെപി പാലമൊരുങ്ങുന്നു

ബ്രിട്ടാസ് വെറും മറ. ഡോ. ശിവദാസനെ പേരാവൂരിലിറക്കും. സണ്ണി ജോസഫിനെ നേരിടാൻ ഡൽഹിയിൽ സിപിഎം - ബിജെപി...

Read More >>
ക്രിസ്മസ് ആശംസയിൽ ആർക്കാണ് ജനത്തിൻ്റെ അംഗീകാരം കൂടുതൽ? രാഹുൽ മാങ്കുട്ടത്തിനോ അതോ രാജീവ് ചന്ദ്രശേഖരനോ? അതുമല്ലെങ്കിൽ പിണറായി വിജയനോ? ദേശീയ തലത്തിൽ മോദിക്കോ അതോ രാഹുൽ ഗാന്ധിക്കോ?

Dec 25, 2025 08:46 PM

ക്രിസ്മസ് ആശംസയിൽ ആർക്കാണ് ജനത്തിൻ്റെ അംഗീകാരം കൂടുതൽ? രാഹുൽ മാങ്കുട്ടത്തിനോ അതോ രാജീവ് ചന്ദ്രശേഖരനോ? അതുമല്ലെങ്കിൽ പിണറായി വിജയനോ? ദേശീയ തലത്തിൽ മോദിക്കോ അതോ രാഹുൽ ഗാന്ധിക്കോ?

ക്രിസ്മസ് ആശംസയിൽ ആർക്കാണ് ജനത്തിൻ്റെ അംഗീകാരം കൂടുതൽ? രാഹുൽ മാങ്കുട്ടത്തിനോ അതോ രാജീവ് ചന്ദ്രശേഖനോ? അതുമല്ലെങ്കിൽ പിണറായി വിജയനോ? ദേശീയ തലത്തിൽ...

Read More >>
സനാതന പണിക്കരുടെ നിഷ്കക്ഷ വിവരക്കേടുകളും നിരീക്ഷണ വർണ്യരാഹിത്യവും.

Nov 6, 2025 03:59 PM

സനാതന പണിക്കരുടെ നിഷ്കക്ഷ വിവരക്കേടുകളും നിരീക്ഷണ വർണ്യരാഹിത്യവും.

സനാതന പണിക്കരുടെ നിഷ്കക്ഷ വിവരക്കേടുകളും നിരീക്ഷണ...

Read More >>
Top Stories